ദേശീയ പാതയിലെ കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
തൃശ്ശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രകന് ദാരുണാന്ത്യം. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കല്‍ ജോര്‍ജിന്റെ മകന്‍ നിഖിലാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരിശങ്കര്‍ ജംഗ്ഷന് തെക്കുവശത്തു വെച്ച് അപകടമുണ്ടായത്.
ദേശീയ പാതയിലൂടെ ഇരുചക്രവാഹനത്തിലൂടെ പോകുംവഴിയാണ് നിഖില്‍ കുഴിയില്‍ വീഴുന്നത്. തുടര്‍ന്ന് റോഡ് നിര്‍മ്മാണ തൊഴിലാളികള്‍ യുവാവിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും യുവാവ് മരിച്ചു. റോഡ് നിര്‍മ്മാണ തൊഴിലാളികള്‍ തന്നെയാണ് അപകടവിവരം ആദ്യമറിഞ്ഞത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..