‘മദ്രസകളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ നടപ്പാക്കണം’; ഇല്ലെങ്കില്‍ കോടതിയിലേക്കെന്ന് ബാലാവകാശ കമ്മീഷന്‍
ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ മദ്രസകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിന് മറുപടി ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ വിവിധ കോണുകളില്‍നിന്ന് വ്യാപകമായി പ്രതിഷേധമുയരുമ്പോഴും നിര്‍ദേശങ്ങളുമായി മുന്നോട്ടുപോകുമെന്നു തന്നെയാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
Also Read; വീണ്ടും കടുത്ത് ഗവര്‍ണര്‍-മുഖ്യമന്ത്രി പോര്
മദ്രസകള്‍ക്ക് അംഗീകാരം നല്‍കരുത്, മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അയച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകളാണ് ഇനി തീരുമാനമെടുക്കേണ്ടത്. സംസ്ഥാനങ്ങള്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കാനൂന്‍ഗോ വ്യക്തമാക്കി. ബുധനാഴ്ച വിരമിക്കാനിരിക്കെയാണ് കാനൂന്‍ഗോ വിവാദ നിര്‍ദേശങ്ങളടങ്ങിയ കത്തയച്ചത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..