അലന്‍ വോക്കറുടെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ; കൂടുതലും ഐ ഫോണുകള്‍
കൊച്ചി: കൊച്ചിയില്‍ നടന്ന അലന്‍ വോക്കറുടെ സംഗീത പരിപാടിക്കിടെ മോഷണം പോയ മെബൈല്‍ ഫോണുകള്‍ കണ്ടെത്തി. മോഷണം പോയ ഇരുപതോളം ഫോണുകളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഒരു പ്രതിയെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ എത്തിയ മോഷണ സംഘത്തിലെ അംഗമാണ് നിലവില്‍ പിടിയിലായത്.
Also Read ; ‘ചെയ്യാത്ത തെറ്റിന് കഴിഞ്ഞ പത്ത് മാസമായി ടാര്‍ഗറ്റ് ചെയ്തു’ ; സരിനെതിരെ സിപിഎമ്മിന് തുറന്നകത്ത്
ഡല്‍ഹിയില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയത്. കൊച്ചിയില്‍ നിന്ന് മോഷണം പോയതാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഐഎംഇഐ നമ്പര്‍ കണ്ടെത്താനുള്ള പരിശോധനകളും നടക്കുന്നുണ്ട്. കണ്ടെടുത്തതില്‍ കൂടുതല്‍ ഫോണുകളും ഐ ഫോണുകളാണ്. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ഡല്‍ഹിയില്‍ തുടരുന്നുണ്ട്.
ഒക്ടോബര്‍ ആറിന് ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ വെച്ചായിരുന്നു മൊബൈലുകള്‍ മോഷണം പോയത്. ആറായിരത്തോളം കാണികളായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. ലോകപര്യടനത്തിന്റെ ഭാഗമായാണ് നോര്‍വീജിയന്‍ സംഗീതജ്ഞന്‍ അലന്‍ വോക്കര്‍ ഇന്ത്യയിലുമെത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..