ഡോക്ടര്‍മാര്‍ അവധിയിൽ, കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടു; ‘ഇന്ന് അവധി, ഞങ്ങള്‍ ടൂറിലാണെന്ന’പരിഹാസ ബോര്‍ഡ് സ്ഥാപിച്ച് കോണ്‍ഗ്രസ്
പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട്ട് ഡോക്ടര്‍മാര്‍ അവധി എടുത്തതിന്റെ പേരില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് അവധി കൊടുത്തെന്ന് പരാതി. നിലവില്‍ മൂന്ന് ഡോക്ടര്‍മാരാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്. ഡോക്ടര്‍മാര്‍ മൂന്ന് പേരും ഒരുമിച്ച് ലീവെടുക്കുകയും മറ്റ് ജീവനക്കാര്‍ ഇന്ന് ടൂറ് പോകുകയും ചെയ്തു. ഇതോടെയാണ് കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടത്.
സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരും ഒരുമിച്ച് ലീവെടുക്കാന്‍ പാടില്ലെന്നും ഡോക്ടര്‍മാര്‍ അവധിയാണെങ്കിലും സെന്റര്‍ പൂട്ടി ഇടാന്‍ അനുമതിയില്ലെന്നും നടപടിയുണ്ടാകുമെന്നും ഡിഎംഒ പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ ‘ഇന്ന് അവധി, ഞങ്ങള്‍ ടൂറിലാണെന്ന’പരിഹാസ ബോര്‍ഡ് സ്ഥാപിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പഞ്ചായത്തിന്റെ കീഴിലാണ് കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..