‘തടി വേണോ ജീവന്‍ വേണോ എന്നോര്‍ത്തോളൂ, ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല’ ; വിമതര്‍ക്കെതിരെ ഭീഷണിയുമായി സുധാകരന്‍
കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാന്‍ കഴിയില്ലെന്നും സുധാകരന്‍ ഭീഷണിപ്പെടുത്തി.
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോളായിരുന്നു സുധാകരന്റെ ഭീഷണി പ്രസംഗം. വിമതരെ മോശമായ വാക്കുകളുപയോഗിച്ചാണ് സുധാകരന്‍ വിശേഷിപ്പിച്ചത്. പാര്‍ട്ടിയെ ഒറ്റുകൊടുത്ത് ബാങ്കിനെ സിപിഐഎമ്മിന് തീറെഴുതികൊടുക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നോര്‍ക്കണം, തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റാല്‍ ഈ പ്രദേശത്ത് നിങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും, എവിടെ നിന്നാണ് ശൂലം വരിക എന്ന് പറയാന്‍ പറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു. അതുകൊണ്ട് തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
സഹകരണ ബാങ്കുകളെ ചില കോണ്‍ഗ്രസുകാര്‍ ജീവിക്കാനുള്ള മാര്‍ഗമായി മാറ്റുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ, ഇടതുപക്ഷക്കാരനും ബിജെപിക്കാരനും ജോലി നല്‍കുകയാണ് ചിലര്‍. കണ്ണൂരിലെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുത്തത് പോലെ എതിര്‍ക്കേണ്ടിടത്ത് എതിര്‍ക്കണമെന്നും, അടിക്കേണ്ടിടത്ത് അടിക്കണമെന്നും പറഞ്ഞ സുധാകരന്‍ ചില സന്ദര്‍ഭങ്ങളില്‍ ഗാന്ധിസം പറഞ്ഞിട്ടൊന്നും കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..