#kerala #Top Four

പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ; വ്യാജപ്രചരണങ്ങളെ തള്ളിക്കളയമെന്നും കുറിപ്പ്

കണ്ണൂര്‍: തനിക്കെതിരെ പാര്‍ട്ടിയെടുത്ത നടപടികളില്‍ പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുമെന്ന് പി പി ദിവ്യ. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ പാര്‍ട്ടിയെടുത്ത നടപടി അംഗീകരിക്കുന്നുവെന്നും പി പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

Also Read; ദുരിതബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യകിറ്റ് സര്‍ക്കാരിന്റേത് ; ഉത്തരവാദിത്തം റവന്യൂ വകുപ്പിനെന്ന് വി ഡി സതീശന്‍

തന്റെതെന്ന പേരില്‍ ഇപ്പോള്‍ വരുന്ന അഭിപ്രായങ്ങളില്‍ പങ്കില്ലെന്നും ദിവ്യ പോസ്റ്റില്‍ കുറിച്ചു. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും പിപി ദിവ്യ പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രതികരണം തന്റെതല്ലെന്നും മാധ്യമങ്ങളോട് പറാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ദിവ്യ വ്യക്തമാക്കി.

ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്റെ സഖാക്കളും സുഹൃത്തുക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ കുറിപ്പില്‍ വ്യക്തമാക്കി. ജയിലിലായിരിക്കെ പാര്‍ട്ടി എടുത്ത നടപടി ഏകപക്ഷീയമായെന്നും തന്റെ ഭാഗം കേട്ടില്ലെന്നുമുള്ള അതൃപ്തി ദിവ്യ നേതാക്കളെ ഇന്നലെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയുള്ള പ്രചാരണങ്ങള്‍ തള്ളികൊണ്ടാണ് ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *