കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ….ലൂസിഫര്‍ സിനിമാഡയലോഗുമായി പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ മനോരോഗി എന്ന് വരെ പരസ്യമായി അധിക്ഷേപിച്ച എന്‍ പ്രശാന്ത് ഐഎഎസ് വീണ്ടും വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. പുതിയ ഫേസ്ബുക്കുമായാണ് പ്രശാന്ത് വീണ്ടും എത്തിയിരിക്കുന്നത്. കള പറിക്കാന്‍ ഉപയോഗിക്കുന്ന വീഡറുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ് പ്രശാന്ത് പങ്കുവച്ചിരിക്കുന്നത്. ‘കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ..കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!’ എന്നാണ് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം വിവാദങ്ങളില്‍ ഇന്ന് സര്‍ക്കാര്‍ നടപടിക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ലൂസിഫര്‍ സിനിമയിലെ ഡയലോഗും ചേര്‍ത്തുള്ള പ്രശാന്തിന്റെ കുറിപ്പ്.
Also Read ; പറന്നുയര്‍ന്നു സീപ്ലെയിന്‍, ടൂറിസം വികസനത്തിന് കരുത്തേകി ജലവിമാനം ; മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിംങ്
എന്‍ പ്രശാന്ത് ഐ.എ.എസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കര്‍ഷകനാണ്…
കള പറിക്കാന്‍ ഇറങ്ങിയതാ…
ഇന്ത്യയിലെ റീപ്പര്‍, ടില്ലര്‍ മാര്‍ക്കറ്റ് മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടര്‍, സോളാര്‍ ഓട്ടോ, ഹൈഡ്രോപോണിക്‌സ്, ഹാര്‍വസ്റ്റര്‍, പവര്‍ വീഡര്‍, വളം, വിത്ത്-നടീല്‍ വസ്തുക്കള്‍- എനിവയുടെ മാര്‍ക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലര്‍ നെറ്റ്വര്‍ക്ക്, ഫിനാന്‍സ് ഓപ്ഷനുകള്‍..
ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!
അതേസമയം എന്‍ പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറി നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റുള്ളതിനാല്‍ വിശദീകരണം പോലും തേടാതെയാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയെന്നാണ് വിവരം. പ്രശാന്തിന്റെ വിമര്‍ശനം സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ശാരദാ മുരളീധരന്റെ വസ്തുതാ റിപ്പോര്‍ട്ട്. താന്‍ വിസില്‍ ബ്ലോവറാണെന്നും ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ വിമര്‍ശനം തുടരുമെന്നുമായിരുന്നു പ്രശാന്തിന്റെ ഇന്നലെത്തെ പോസ്റ്റിലെ വെല്ലുവിളി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..