ഇ പിയുടെ ആത്മകഥാ വിവാദം: ആത്മകഥ തയ്യാറാക്കിയ ദേശാഭിമാനി ലേഖകനോട് വിശദീകരണം തേടി സിപിഐഎം
കണ്ണൂര്‍: ഇ പി ജയരാജന്റെ ആത്മകഥ വിവാദമായ സാഹചര്യത്തില്‍ ആത്മകഥ തയ്യാറാക്കിയ ദേശാഭിമാനി ലേഖകനോട് വിശദീകരണം തേടി സിപിഐഎം. ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ് രഘുനാഥിനോടാണ് സിപിഐഎം വിശദീകരണം ആവശ്യപ്പെട്ടത്. ഡിസി ബുക്‌സിന് ആത്മകഥ പബ്ലിഷ് ചെയ്യാനായി നല്‍കിയോ എന്ന് സിപിഐഎം പരിശോധിക്കുകയാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം ആത്മകഥാ വിവാദത്തില്‍ സിപിഐഎം ഇ പി ജയരാജനോട് വിശദീകരണം തേടിയേക്കുമെന്നും സൂചനയുണ്ട്. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നതും നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.