സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്; കെപിസിസി പ്രഖ്യാപനം ഉടന്‍
തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയം ഓരോ ദിവസവും മാറിമറിയുകയാണ്. തെരഞ്ഞെടുപ്പ് ചൂടിന് ഏക്കം കൂട്ടാന്‍ പുതിയൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. പാലക്കാട്ടെ ബിജെപിയുമായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. കെപിസിസി വാര്‍ത്താ സമ്മേളനം ഉടന്‍. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. ദീപാദാസ് മുന്‍ഷിയും വി ഡി സതീശനും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ എത്തിയിട്ടുണ്ട്. പതിനൊന്നരയ്ക്കാണ് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം. ഇന്നുതന്നെ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുമെന്നാണ് സൂചന.
Also Read ; വയനാടിനോടുള്ള കേന്ദ്ര നടപടി കേരളത്തോടുള്ള അമര്‍ഷമാണ്, പ്രതിഷേധം ശക്തമാക്കും : എം വി ഗോവിന്ദന്‍
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായും, പാലക്കാട് സ്ഥാനാര്‍ഥി സി കൃഷ്ണകുമാറുമായും ഇടഞ്ഞതോടെയാണ് സന്ദീപ് പാര്‍ട്ടിയുമായും അകന്നത്. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കാത്തതോടെ ആ തര്‍ക്കം മുറുകിയിരുന്നു. സന്ദീപ് അന്ന് വേദി വിടുകയും ചെയ്തിരുന്നു.
ശേഷം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സന്ദീപ് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ അടക്കം നിരവധി തവണ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. പാര്‍ട്ടി വിടില്ലെന്ന് സന്ദീപ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന വാര്‍ത്തയാണ് ഒടുവിലായി പുറത്തുവരുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..