പതിനെട്ടാംപടിയിലെ ഫോട്ടോ: 23 പോലീസുകാര്‍ക്കെതിരെ നടപടി; കണ്ണൂരില്‍ നല്ലനടപ്പ്, തീവ്രപരിശീലനം
തിരുവനന്തപുരം: ശബരിമല പതിനെട്ടാംപടിയില്‍ നിന്ന് പോലീസുകാര്‍ ഫോട്ടോ എടുത്തതിനെതിരെ വകുപ്പുതല നടപടി. എസ് എ പി ക്യാംപിലെ 23 പോലീസുകാരെ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കാനാണ് തീരുമാനം. കണ്ണൂര്‍ കെ എ പി-4 ക്യാംപില്‍ നല്ല നടപ്പ് പരിശീലനത്തിന് ഇവരെ അയയ്ക്കാന്‍ എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി. പോലീസുകാര്‍ക്കെതിരെ സ്വീകരിച്ച നടപടി നാളെ ഹൈക്കോടതിയെ അറിയിക്കും.
Also Read ; വളപട്ടണം കവർച്ച: കവർച്ച നടന്നതിന്റെ തലേ ദിവസവും ഇതേ വീട്ടില്‍ കയറിയിരുന്നു; നിര്‍ണായക തെളിവുകള്‍ കിട്ടി
നടപടിയെ തുടര്‍ന്ന് 23 പോലീസുകാരും ശബരിമലയില്‍ നിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്രപരിശീലനം നല്‍കണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. പതിനെട്ടാംപടിയില്‍ പുറംതിരിഞ്ഞുനിന്ന് പോലീസുകാര്‍ ഫോട്ടോ എടുത്തത് വിവാദമായിരുന്നു. ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പന്തളം കൊട്ടാരം അടക്കം പോലീസുകാര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..