കാമുകന്റെ സമ്മര്‍ദം അതിരുകടന്നു ; ഡേറ്റാ കേബിള്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്ത് പൈലറ്റ്
മുംബൈ : എയര്‍ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയെ മുംബൈയിലെ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അന്ധേരിയിലെ മാറോള്‍ ഏരിയയിലെ കനകിയ റെയിന്‍ഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്‌ലാറ്റില്‍ നിന്നാണ് സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡേറ്റാ കേബിള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യകുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. പക്ഷേ സൃഷ്ടിയുടെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ആരോപിച്ച് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാമുകന്‍ ആദിത്യ പണ്ഡിറ്റിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Also Read ; ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ളനിവേദ്യവും ലഭിക്കും
ആദിത്യ സൃഷ്ടിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം പരാതിയില്‍ ഉന്നയിച്ചിരുന്നു. കൂടാതെ സൃഷ്ടിയുടെ ഭക്ഷണശീലം മാറ്റാനും സസ്യേതര ഭക്ഷണം കഴിക്കുന്നത് നിര്‍ത്താനും സമ്മര്‍ദം ചെലുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നുണ്ട്. ഈ സമ്മര്‍ദം സഹിക്കവയ്യാതെയാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്നും കുടുബം പരാതിയില്‍ പറയുന്നുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ ആദിത്യയെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്നു സൃഷ്ടി പറഞ്ഞിരുന്നു. ഫ്‌ലാറ്റിന്റെ വാതില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്നു പുറത്തുനിന്നൊരാളെ വിളിച്ച് ആദിത്യ വാതില്‍ തുറന്നു. അപ്പോഴാണു കാമുകിയെ ഡേറ്റാ കേബിള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ധേരിയിലെ സെവന്‍ഹില്‍സ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഉത്തര്‍പ്രദേശ് സ്വദേശിയായ സൃഷ്ടി കഴിഞ്ഞ ജൂണ്‍ മുതല്‍ മുംബൈയിലാണു താമസിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ കൊമേഴ്സ്യല്‍ പൈലറ്റ് കോഴ്സിനു പഠിക്കുന്നതിനിടെയാണ് ആദിത്യയെ പരിചയപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ ആദിത്യയെ നവംബര്‍ 29 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാന്‍ ശ്രമിക്കുക. അങ്ങനെ നേരിടാന്‍ പറ്റുന്നില്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..