ഡ്രൈവര്‍ ഉറങ്ങിപ്പോയി; വയനാട്ടില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു, 14 പേര്‍ക്ക് പരിക്ക്

കല്പറ്റ: വയനാട് ലക്കിടിയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. കര്‍ണാടകയിലെ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരുമാണ് ബസില്‍ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ലക്കിടി വെറ്ററിനറി സര്‍വകലാശാലയ്ക്ക് സമീപം വലിയ താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. കര്‍ണാടക മൈസൂര്‍ കുടക് ജില്ലയിലെ ഹാരനഹള്ളി കെ പി എസ് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 47 ഓളം വിദ്യാര്‍ഥികളും ഒമ്പത് അധ്യാപകരും ഒരു പാചകത്തൊഴിലാളിയും ബസില്‍ ഉണ്ടായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..