കളര്‍കോട് അപകടം; മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ്
ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ്. വിദഗ്ദ ചികിത്സയ്ക്കായി ആലപ്പുഴയില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് നാലരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും.
Also Read; തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെസി വേണുഗോപാലെന്ന് ജി സുധാകരന്‍
വിദേശത്തുനിന്ന് ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ പൊതു ദര്‍ശനത്തിന് ശേഷം ആല്‍ബിന്റെ മൃതദേഹം എടത്വയിലെ സ്വകാര്യആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. പിന്നീടായിരിക്കും സംസ്‌കാരചടങ്ങുകള്‍ നടക്കുക. ചികിത്സയില്‍ കഴിയുന്ന മറ്റു നാലു പേരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നല്‍കിയ വാഹന ഉടമ ഷാമില്‍ ഖാനെ മോട്ടോര്‍ വാഹനവകുപ്പ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. വാഹനം റെന്റിനാണ് നല്‍കിയത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും ഹാജരാകാന്‍ ഷാമില്‍ ഖാന് നിര്‍ദേശം നല്‍കിയത്. ഇന്നലെ വാഹനം ഓടിച്ച ഗൗരീശങ്കറിനെ പ്രതിചേര്‍ത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































