December 12, 2024
#Politics #Top Four

പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ല; ചോദ്യത്തിന് കൊടുത്ത മറുപടി വളച്ചൊടിച്ചെന്ന് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ ചോദിച്ച ചോദ്യത്തിന് മറുപടി കൊടുത്തതാണെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. മനസില്‍ പോലും ചിന്തിക്കാത്ത കാര്യത്തെയാണ് വളച്ചൊടിച്ചതെന്നും പാര്‍ട്ടിക്കെതിരെ എന്നല്ല ഒരാള്‍ക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വിഷമം ഉണ്ടായി എന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. അത് ആര്‍ക്കെതിരെയും പറഞ്ഞതല്ല. എന്തായാലും ഇനിയൊരു പ്രതികരണത്തിനും തയ്യാറല്ലെന്നും പറയാനുള്ളത് പാര്‍ട്ടിയില്‍ പറഞ്ഞു കൊള്ളാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

‘ഒരിക്കലും പ്രതിപക്ഷ നേതാവിനെതിരെ പറയില്ല. ചില സാഹചര്യങ്ങളുടെ കാര്യമാണ് പറഞ്ഞത്. പാലക്കാട് ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന ചോദ്യം വന്നപ്പോള്‍ പറഞ്ഞതാണ്. പാര്‍ട്ടിക്കപ്പുറം ഒന്നുമില്ല. പറയുന്നതിലെ മറുവശമെടുത്ത് വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു.

നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ രംഗത്ത് വന്നിരുന്നു. താന്‍ ഒഴികെ എല്ലാവര്‍ക്കും ചുമതല കൊടുത്തിരുന്നുവെന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. അന്ന് പറയേണ്ട എന്ന് കരുതിയതിനാലാണ് പറയാതിരുന്നതെന്നും ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *