January 5, 2025
#Politics #Top Four

‘കള്ളന്‍ എംകെ രാഘവന്‍ നിനക്ക് മാപ്പില്ല’; എംകെ രാഘവനെതിരെ പയ്യന്നൂരില്‍ പോസ്റ്റര്‍

കണ്ണൂര്‍: എംകെ രാഘവനെതിരെ പയ്യന്നൂരില്‍ പോസ്റ്റര്‍. മാടായി കോളജിലെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദം പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയതോടെ എം.കെ രാഘവന്‍ എം.പിയും കണ്ണൂര്‍ കോണ്‍ഗ്രസും തമ്മിലുള്ള പോര് അയവില്ലാതെ തുടരുകയാണ് ഇതിനിടയിലാണ് രാഘവനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

പയ്യന്നൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് മതിലിലാണ് എം.കെ രാഘവന് മാപ്പില്ലെന്നും ഒറ്റുകാരനെന്നും ആരോപിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കളളന്‍ എംകെ രാഘവന്‍ നിനക്ക് മാപ്പില്ലെന്നും പോസ്റ്ററിലുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ ഗാന്ധിമന്ദിരം മറ്റൊരു താഴിട്ട് പൂട്ടുകയും ചെയ്തു. അതേസമയം ഇരുവിഭാഗങ്ങളുടെയും നിലപാടറിഞ്ഞ് പ്രശ്‌നം പരിഹരിക്കാന്‍ കെ.പി.സി.സി നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് കണ്ണൂരിലെത്തുമെന്നാണ് വിവരം.

Also Read;മകള്‍ക്ക് ലൈംഗിക പീഡനം; കുവൈത്തില്‍ നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി തിരിച്ചുപോയി പിതാവ്

മാടായി കോളേജ് വിഷയം സംഘടനാ പ്രതിസന്ധിയായതോടെയാണ് കെ.പി.സി.സി ഇടപെടല്‍. രാഘവന്‍ അനുകൂലികളായ എ ഗ്രൂപ്പ് പ്രവര്‍ത്തകരും പ്രതിഷേധിച്ചതിനു നടപടി നേരിട്ട കോണ്‍ഗ്രസ് നേതാക്കളും പഴയങ്ങാടിയില്‍ തെരുവില്‍ ഏറ്റുമുട്ടിയത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമായിട്ടുണ്ട്. മാടായി കോളേജിലെ നിയമനം പുന:പരിശോധിക്കാന്‍ സാധ്യതയില്ലെന്നിരിക്കെ പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ എന്ത് ഫോര്‍മുലയുണ്ടാകുമെന്നാണ് അറിയേണ്ടത്. രാഘവനെ എതിര്‍ത്തതിനു പാര്‍ട്ടി നടപടി നേരിട്ടവരോട് മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കുമെന്നാണ് വിവരം.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *