രൂപമാറ്റം വരുത്തി, നിരക്ക് കുറച്ച് നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

കോഴിക്കോട്: രൂപമാറ്റം വരുത്തിയ നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. കോഴിക്കോട് – ബെംഗളുരു റൂട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിക്കും. ഇതിനായി ബസ് ബെംഗളുരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചു. പതിനൊന്ന് സീറ്റുകള്‍ അധികമായി ഘടിപ്പിച്ചതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്‌കലേറ്റര്‍, പിന്‍ ഡോര്‍ എന്നിവ ഒഴിവാക്കി. മുന്‍ഭാഗത്ത് മാത്രമാകും ഡോര്‍ ഉണ്ടാവുക. അതേസമയം ശൗചാലയം ബസില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന ബസ് നിരക്കും കുറച്ചിട്ടുണ്ട്. 1280 രൂപ ആയിരുന്നു ബസ് നിരക്ക്. എന്നാല്‍ ഇന്നലത്തെ ബെംഗളൂരു-കോഴിക്കോട് യാത്രയില്‍ 930 രൂപയാണ് ഈടാക്കിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാന്‍ വേണ്ടി 1.6 കോടി രൂപയ്ക്കാണ് ഭാരത് ബെന്‍സിന്റെ ആഡംബര ബസ് വാങ്ങിയിരുന്നത്. മുന്‍ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകില്‍ ഓട്ടോമാറ്റിക് വാതിലും ബാത്ത്റൂം സൗകര്യങ്ങളുമുള്ള ബസായിരുന്നു ഇത്. കേരള രാഷ്ട്രീയത്തില്‍ നവകേരള ബസ് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവന്‍, കിടപ്പുമുറി, മീറ്റിങ് മുറി എന്നിവയൊക്കെ ഉണ്ടെന്നായിരുന്നു പ്രചാരണം.