അങ്കണവാടിക്ക് പുറത്ത് മൂത്രമൊഴിക്കാനിറങ്ങിയ അഞ്ച് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു ; സംഭവം കര്‍ണാടകയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ അങ്കവാണിടിയില്‍ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിലാണ് സംഭവമുണ്ടായത്. ഇന്നലെയാണ് സംഭവമുണ്ടായത്. മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു. അഞ്ച് വയസുള്ള മയൂരി സുരേഷ് കുമ്പളപ്പെനവറാണ് മരിച്ചത്.
Also Read ; രാജേന്ദ്ര വിശ്വനാഥ് അര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
അതേ സമയം കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും ആന്റിവെനം നല്‍കാതെ പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചെന്നും ആരോപണമുണ്ട്. ഹുബ്ബള്ളിയിലെത്തും മുമ്പ് കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പ്രാദേശിക ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ഡോ. ദീപ തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതുപോലെ അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഇല്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..