എറണാകുളത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം ; ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു
എറണാകുളം: എറണാകുളത്ത് ആക്രിക്കടയില്‍ വന്‍ തീപിടിത്തം. എറണാകുളം ചെമ്പുമുക്കിന് സമീപമാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. കടയില്‍ തീ വലിയ രീതിയില്‍ ആളിപടരുകയാണ്. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ പടര്‍ന്നതിന് പിന്നാലെ പ്രദേശത്താകെ വലിയ രീതിയില്‍ പുക ഉയരുകയാണ്. ജനവാസ മേഖലയിലാണ് ഈ കടയുള്ളത്. അതുകൊണ്ട് തന്നെ തീ പടര്‍ന്നതിന് പിന്നാലെ മേഖലയില്‍ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്.
Also Read ; എച്ച്എംപിവി വൈറസ് വ്യാപനം ; ചൈനയിലെ സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ
കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം തീ പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. മേരി മാതാ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാല്‍ വലിയ ആശങ്ക നിലവില്‍ ഇല്ല. വലിയ രീതിയില്‍ ആളി പടരുകയാണ്. നിലവില്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































