ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അന്‍വര്‍ ; എംഎല്‍എയെ ജയിലിലെത്തി സന്ദര്‍ശിച്ച് ബന്ധുവും പിഎയും

മലപ്പുറം: റിമാന്‍ഡില്‍ കഴിയുന്ന പി വി അന്‍വര്‍ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബന്ധുവായ ഇസ്ഫാക്കറും പിഎയായ സിയാദും. പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കാര്യം ബന്ധുക്കള്‍ അന്‍വറിനെ അറിയിച്ചു. അഞ്ച് മിനിറ്റാണ് ഇവര്‍ അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം വീട്ടുകാരുമായി സംസാരിക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടതായാണ് വിവരം.
Also Read ; രാജ്യത്ത് വീണ്ടും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തു ; 3 മാസം പ്രായമായ പെണ്‍കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്
ഹാപ്പിയാണെന്ന് അന്‍വര്‍ പറഞ്ഞതായി ഇരുവരും പ്രതികരിച്ചു. കേസിന്റെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അന്‍വര്‍ ഉഷാറായി ഉറങ്ങിയെന്നും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും പറഞ്ഞതായും ഇരുവരും അറിയിച്ചു. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസിലാണ് അന്‍വര്‍ എംഎല്‍.എ റിമാന്റിലായത്. 14 ദിവസത്തേക്കാണ് അന്‍വറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..