ബോബി ചെമ്മണ്ണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും; നേരിട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമര്‍ശ കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. നേരിട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നതും പരിഗണനയിലുണ്ട്. റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ രാത്രിയാണ് എറണാകുളം ജില്ലാ ജയിലിലേക്ക് എത്തിച്ചത്.
Also Read; മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, ആവര്‍ത്തിച്ച് ബോബി ചെമ്മണ്ണൂര്‍
ഇന്നലെ ജാമ്യം നിഷേധിച്ചെന്ന വിധികേട്ട് ദേഹാസ്വാസ്ഥ്വം അനുഭവപ്പെട്ട ബോബിയെ എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കാക്കനാട്ടെ ജയിലില്‍ പ്രവേശിപ്പിച്ചത്. കുറ്റബോധമില്ലാത്ത പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമെന്ന പ്രോസിക്യൂഷന്‍ വാദം നിര്‍ണായകമായി. ബോച്ചെയുടെ അനുനായികള്‍ ആശുപത്രി പരിസരത്തും കാക്കനാട് പരിസരത്തും എത്തിയിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































