ഭാവഗായകന്‍ പി ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി ; ‘വരും തലമുറകളുടെ ഹൃദയങ്ങളിലും ജീവിക്കും’

ഡല്‍ഹി: മലയാളത്തിന്റെ സ്വന്തം ഭാവഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് മോദി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഖമുണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read ; എന്‍എം വിജയന്റെ മരണം; പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വയനാട്ടിലില്ല, ഫോണുകള്‍ സ്വച്ച് ഓഫ്
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ പി ജയചന്ദ്രന്‍ വിവിധ ഭാഷകളിലായി 16000ത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും 5 തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്‌കാരവും പിന്നണി ഗായകനുള്ള തമിഴ്നാട് സര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. 2021ല്‍ കേരള സര്‍ക്കാരിന്റെ ജെ സി ഡാനിയല്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..