December 3, 2025
#kerala #Top Four

ചെക്ക് പോസ്റ്റുവഴി കൈക്കൂലി; 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകളും നിര്‍ത്തലാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നത്. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും.

Also Read; ഹൈക്കോടതി നടപടിയില്‍ ഭയന്നു ; അതിവേഗത്തില്‍ ജയില്‍ മോചിതനായി ബോബി ചെമ്മണ്ണൂര്‍

ജി.എസ്.ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്ത് ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയത്. കേരളത്തില്‍ ജി.എസ്.ടി വകുപ്പാണ് ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കിയത്. മോട്ടോര്‍ വാഹനവകുപ്പിന്റെ 20 ചെക്ക് പോസ്റ്റുകളും ഇപ്പോഴും തുടരുകയാണ്. ഓണ്‍ലൈന്‍ വഴി ടാക്‌സ് പെര്‍മിറ്റ് അടച്ച് പ്രവേശിച്ചാലും പ്രിന്റ് ഔട്ട് എടുത്ത രേഖകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോസ്ഥര്‍ നേരിട്ട് ചെക്ക് പോസ്റ്റുകളില്‍ പരിശോധിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടര്‍ന്നത്.

ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോവാഹനവകുപ്പ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലിയാണ് പിടികൂടിയത്. ചെക്ക് പോസ്റ്റ് മാറ്റുന്നതിനായി ആന്റെണിരാജു ഗതാഗതമന്ത്രിയായിരുന്നപ്പോഴേ ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും ഉദ്യോഗസഥരുടെ ഭാഗത്തുള്ള എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. എന്നാല്‍ വകുപ്പിന് തന്നെ നാണക്കേടായി കൈക്കൂലി തുടരുന്ന സാഹചര്യത്തിലാണ് ചെക്ക് പോസ്റ്റുകള്‍ മാറ്റാന്‍ ആലോചിക്കുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എല്ലാ ചെക്ക് പോസ്റ്റുകളിലും എഐ ക്യാമറുകളുണ്ട്. ഈ ക്യാമറുകള്‍ വഴി എല്ലാ വാഹനങ്ങളുടെ നമ്പറുകള്‍ മോട്ടോര്‍ വാഹനവകുപ്പിനും ലഭിക്കാത്ത രീതിയില്‍ മൊഡ്യൂള്‍ ക്രമീകരിക്കും. പരിവാഹന്‍ വഴി ഇതിനുള്ള സൗകര്യമൊരുക്കാനുള്ള ശുപാര്‍ശയാണ് മോട്ടോര്‍വാഹനവകുപ്പ് തയ്യാറാക്കുന്നത്. വാഹന നമ്പറുകള്‍ അനുസരിച്ച് ഓണ്‍ ലൈന്‍ പരിശോധന നടത്തിയാല്‍ നികുതി അടച്ചിട്ടുണ്ടോ, ഇല്ലയോ എന്നറിയാന്‍ സാധിക്കും. നികുതി അടയ്ക്കാത്ത വാഹനകളെ വഴിയില്‍ തടഞ്ഞ് പരിശോധന നടത്താനും നികുതിയില്ലെങ്കില്‍ പിഴ വാങ്ങാനുമുള്ള രീതിയില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *