ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവുമായി വീഡിയോകോളിലൂടെ സംസാരിച്ച് ഉമാ തോമസ് എംഎല്‍എ
കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവുമായി വീഡിയോകോളിലൂടെ സംസാരിച്ച് ഉമാ തോമസ് എംഎല്‍എ. ‘മിനിസ്റ്ററേ… ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്.., വരുന്ന അസംബ്ലി സെഷനില്‍ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റര്‍ വന്നതില്‍ സന്തോഷം’ എന്നാണ് ഉമാ തോമസ് വീഡിയോ കോളിലൂടെ പറഞ്ഞത്. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായും ആശുപത്രി മുറിയില്‍ നിന്നും ഉമാ തോമസ് വീഡിയോ കോളിലൂടെ സംസാരിച്ചു.
നൃത്ത പരിപാടിക്കിടെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്നു വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ ഇപ്പോള്‍ മികച്ച പുരോഗതിയാണുള്ളത്. ആശുപത്രിയില്‍നിന്ന് ഉമാ തോമസ് നടത്തിയ വിഡിയോ കോളിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമ ടീം എം.എല്‍.എയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉമാ തോമസിനെ കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. തലച്ചോറിലേറ്റ ക്ഷതം ഏറെ ഭേദപ്പെട്ടെന്നും റെസ്പിറേറ്ററി തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യുപേഷനല്‍ തെറാപ്പി എന്നിവയാണ് തുടരുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഉമാ തോമസ് നന്നായി സംസാരിക്കുന്നുണ്ടെങ്കിലും അണുബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ വേണ്ടതിനാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. അപകടമുണ്ടായ കഴിഞ്ഞ 29 മുതല്‍ വെന്റിലേറ്ററിലായിരുന്ന എം.എല്‍.എയെ ശനിയാഴ്ചയാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..