January 22, 2025
#health

മഹാരാഷ്ട്രയില്‍ ആശങ്കയായി ഗില്ലിന്‍ ബാരെ സിന്‍ട്രം; 26 പേര്‍ ആശുപത്രിയില്‍, 5 പേര്‍ക്ക് രോഗബാധ, 2 പേര്‍ വെന്റിലേറ്ററില്‍

മുംബൈ: മഹാരാഷ്ട്രയില്‍ അപൂര്‍വ രോഗമായ ഗില്ലിന്‍ ബാരെ സിന്‍ട്രം രോഗികളുടെ എണ്ണം കൂടുന്നു. മഹാരാഷ്ട്രയിലെ പൂനെയില്‍ ജിബിഎസ് രോഗലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അത്യാസന്ന നിലയിലുള്ള രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. നിലവില്‍ എട്ട് പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Also Read ; മണിയാര്‍ പദ്ധതി സഭയില്‍ ഉന്നയിച്ച് രമേശ് ചെന്നിത്തല ; വിഷയത്തില്‍ വ്യവസായം, വൈദ്യുതി വകുപ്പുകള്‍ക്ക് രണ്ട് നിലപാടെന്ന് വിമര്‍ശനം

അതേസമയം രോഗ ലക്ഷണമുള്ളവരുടെ എണ്ണം പ്രതിദിനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പുനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. വിഷയത്തില്‍ അതീവ ജാഗ്രത വേണമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലെയ്ന്‍-ബാരെ സിന്‍ഡ്രോം. കാംപിലോബാക്റ്റര്‍ ജെജുനി എന്ന ബാക്ടീരിയയാണ് ഇത് പടര്‍ത്തുന്നതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *