പോസ്‌റ്റോ കമന്റോ ഇഷ്ടമായില്ലെങ്കില്‍ ഇനി ഡിസ് ലൈക്ക് ചെയ്യാം; ഇന്‍സ്റ്റഗ്രാമില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു…

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാമില്‍ ആരുടെയെങ്കിലും പോസ്റ്റോ കമന്റോ ഇഷ്ടമായില്ലെങ്കില്‍ ഇനി ഡിസ് ലൈക്കും ചെയ്യാം. ഇന്‍സ്റ്റഗ്രാമില്‍ ഇത്തരത്തില്‍ അപ്‌ഡേറ്റ് വരുന്നുണ്ട് എന്നത് സ്ഥിരീകരിച്ചിരിക്കുയാണ് ഇന്‍സ്റ്റ തലവന്‍ ആദം മോസ്സെരി. ത്രഡ്‌സ് പോസ്റ്റിലൂടെയാണ് മോസ്സെരിയുടെ സ്ഥിരീകരണം. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമിലെ കമന്റ് സെഷനില്‍ ചില യൂസര്‍മാര്‍ പുതിയ ‘ഡിസ് ലൈക്ക്’ ബട്ടണ്‍ കണ്ടിരുന്നു. എന്നാല്‍ ഇതെന്താണ് സംഭവം എന്ന് പലര്‍ക്കും പിടികിട്ടിയില്ല. ഇതിനുപിന്നാലെയാണ് മോസ്സെരിയുടെ പോസ്റ്റ്.
Also Read; ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍
ഇന്‍സ്റ്റഗ്രാമില്‍ ആരുടെയെങ്കിലും പോസ്റ്റിലെ കമന്റിന് ഡിസ് ലൈക്ക് രേഖപ്പെടുത്തണം എന്ന് തോന്നിയാല്‍ ഇനിയാ ഓപ്ഷനും ലഭ്യമാകും. ഫീഡ് പോസ്റ്റിലും റീല്‍സിലും ഡിസ് ലൈക്ക് ബട്ടണ്‍ ഉടന്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. എന്നാല്‍ കമന്റിന് എത്ര ഡിസ് ലൈക്ക് കിട്ടിയെന്നോ ആരൊക്കെയാണ് ഡിസ് ലൈക്ക് ചെയ്തതെന്നോ ആരും അറിയില്ല. അതേസമയം കമന്റുകള്‍ റാങ്കിംഗ് ചെയ്യാന്‍ ഡിസ് ലൈക്ക് കൗണ്ടുകള്‍ ഭാവിയില്‍ ഇന്‍സ്റ്റഗ്രാം പരിഗണിക്കും. ഇതിനകം ഇന്‍സ്റ്റ ഡിസ് ലൈക്ക് ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. പല ഇന്‍സ്റ്റ ഉപയോക്താക്കള്‍ക്കും ഡിസ് ലൈക്ക് ബട്ടണ്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതായി കാണാം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നിങ്ങള്‍ക്കൊരു കമന്റ് ഇഷ്ടമായില്ലെങ്കിലോ അത്ര പ്രാധാന്യമുള്ളതായി തോന്നിയില്ലെങ്കിലോ നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഡിസ് ലൈക്ക് രേഖപ്പെടുത്താം. കമന്റുകളിലെ പുതിയ ഡിസ് ലൈക്ക് ബട്ടണ്‍ ഇന്‍സ്റ്റഗ്രാമിലെ കമന്റ് സെഷന്‍ കൂടുതല്‍ സൗഹാദര്‍മാക്കുമെന്നാണ് ആദം മോസ്സെരിയുടെ പ്രതീക്ഷ.