ചാലക്കുടി ബാങ്ക് കവര്‍ച്ച കേസ്; പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

തൃശ്ശൂര്‍: ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച കേസിലെ പ്രതി റിജോ ആന്റണിയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ചാലക്കുടി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതി വിയ്യൂര്‍ ജയിലിലാണുള്ളത്. കൂടുതല്‍ തെളിവ് ശേഖരണത്തിനും മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കുന്നതിനും വേണ്ടിയാണ് റിജോ ആന്റണിയെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
Also Read; നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കം; അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്ര തോമസ്
ബാങ്കില്‍ നിന്ന് മുഴുവന്‍ പണവും കൈക്കലാക്കാന്‍ പദ്ധതിയുണ്ടായിരുന്നില്ലെന്നാണ് പ്രതി റിജോ പോലീസിന് മൊഴി നല്‍കിയത്. ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെ ബാങ്കില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ബാങ്ക് മാനേജര്‍ മരമണ്ടനായിരുന്നു. കത്തി കാട്ടിയ ഉടന്‍ മാറിത്തന്നു. മാനേജര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ കവര്‍ച്ചാശ്രമത്തില്‍ നിന്ന് പിന്മാറുമായിരുന്നുവെന്നും പ്രതി പോലീസിന് മൊഴി നല്‍കിയിരുന്നു.
റിജോ ആന്റണിയുടെ വീട്ടില്‍ നിന്ന് 12 ലക്ഷം രൂപ ഒളിപ്പിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തിയിരുന്നു. ഇതിന് പുറമേ കടം വീട്ടുന്നതിനായി ഇയാള്‍ നല്‍കിയ 2,29,000 രൂപയും പൊലീസിന് ലഭിച്ചിരുന്നു. തുക ലഭിച്ചയാള്‍ പണം പോലീസിനെ ഏല്‍പിക്കുകയായിരുന്നു. 15 ലക്ഷം രൂപയായിരുന്നു റിജോ ബാങ്കില്‍ നിന്ന് കവര്‍ന്നത്. റിജോയ്ക്ക് 40 ലക്ഷം രൂപ കടം ഉണ്ടെന്നാണ് വിവരം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..