വീണ്ടും കാട്ടാന ആക്രമണം; തൃശൂരില്‍ വനത്തിനുള്ളില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂര്‍: വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു മരണം. തൃശൂരിലെ താമരവെള്ളച്ചാലിലാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട വയോധികനെ കാട്ടാന ചവിട്ടിക്കൊന്നത്. അറുപതുകാരനായ പ്രഭാകരനാണ് മരിച്ചത്. വനത്തിനുള്ളില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പ്രഭാകരന്‍. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കാടിനകത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.