പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാര്‍; സിനിമാ സമരം നടത്താനുള്ള നിര്‍മാതാക്കളുടെ നീക്കത്തിന് അമ്മയുടെ പിന്തുണയില്ല
സിനിമാ സമരം നടത്താനുള്ള നിര്‍മാതാക്കളുടെ നീക്കത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല. എന്നാല്‍ പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമ്മ സംഘടന വ്യക്തമാക്കി. താര സംഘടനയുടെ ഇന്ന് നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. മോഹന്‍ലാലും സുരേഷ് ഗോപിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അമ്മ ആസ്ഥാനത്ത് യോഗത്തിനായി എത്തിയിരുന്നു.
Also Read; യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മേലധികാരികള്‍
അതേസമയം സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫിലിം ചേംബറിന്റെ നിര്‍ണായകയോഗം ഇന്ന് കൊച്ചിയില്‍ ചേരും. എതിര്‍ത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകള്‍ രംഗത്ത് എത്തിയതോടെ സമരപ്രഖ്യാപനം വിവാദമായിരുന്നു. സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന കാര്യം ആലോചിക്കാനാണ് ഫിലിം ചേംബറിന്റെ യോഗം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം, സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ഡയറക്ടഴ്‌സ് യൂണിയന്‍ ഇന്നലെ രംഗത്തെത്തി. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നാണ് ഡയറക്ടേഴ്‌സ് യൂണിയന്റെ നിലപാട്.





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































