October 16, 2025
#Crime #Top Four

അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യ; വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്. അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടകം ഇല്ലായ്മ തന്നെയാണ് ബാധ്യതക്ക് കാരണമെന്നും പോലീസ് സ്ഥിരീകരിക്കുന്നു.

അഫാനെയും അച്ഛന്‍ റഹീമിനെയും പോലീസ് സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. എല്ലാം തകര്‍ത്തു കളഞ്ഞില്ലേയെന്നാണ് പൊട്ടികരഞ്ഞുകൊണ്ട് റഹീം അഫാനെ കണ്ടപ്പേള്‍ ചോദിച്ചത്. ഇതിന് അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യെന്നായിരുന്നു അഫാന്‍ മറുപടി നല്‍കിയത്. പ്രതിയെ സിനിമ സ്വാധീനിച്ചുവെന്ന പ്രചരണം തെറ്റാണെന്നും പോലീസ് പറയുന്നു. നാല് പേരെ തലക്കടിച്ച് കൊല്ലാന്‍ അഫാനെ ഒരു സിനിമ പ്രേരിപ്പിച്ചുവെന്ന രീതിയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചരണം തെറ്റാണെന്ന് പോലീസ് പറയുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തില്‍ നില്‍ക്കുമ്പോഴും അഫാന്‍ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി. കൊല നടന്ന ദിവസം 50,000 കടം തിരികെ നല്‍കാനുണ്ടായിരുന്നുവെന്നാണ് അഫാന്‍ നല്‍കിയ മൊഴി. കൊല നടക്കുന്നതിന് തലേദിവസവും കാമുകിയില്‍ നിന്നും 200 രൂപ കടം വാങ്ങി. ഇതില്‍ നിന്നും 100 രൂപയ്ക്ക് വണ്ടിക്ക് പെട്രോള്‍ അടിച്ചാണ് ഉമ്മയെയും കൊണ്ട് ബന്ധുവീട്ടില്‍ കടം ചോദിക്കാന്‍ പോയത്. 100 രൂപയ്ക് അഫാനും ഉമ്മയും ഒരു കടയില്‍ കയറി ദോശ കഴിച്ചു. കടക്കാര്‍ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങള്‍ ചെയ്തതെന്നാണ് അഫാന്റെ മൊഴി. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.

Leave a comment

Your email address will not be published. Required fields are marked *