ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത് ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല, തന്റെ ചുമതല എയിംസ് മാത്രം: കെ.വി തോമസ്

ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത് ആശവര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ലെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. ആശവര്‍ക്കര്‍മാര്‍ക്ക് വേണ്ടി സംസാരിക്കാനല്ല സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആശാസമരം മാധ്യമങ്ങള്‍ക്ക് മാത്രമാണ് വലിയ കാര്യമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വലിയ കാര്യമല്ലെന്നും കെ.വി തോമസ് പറഞ്ഞു. എയിംസ്, ആര്‍.സി.സിയുടെ അപ്ഗ്രഡേഷന്‍, വയനാട് മെഡിക്കല്‍ കോളജ് എന്നീ വിഷയങ്ങള്‍ സംസാരിക്കാനാണ് തന്നെ ചുമതലപ്പെടുത്തിയതെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.
Also Read; കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസുകാരന്‍ മരിച്ചു
എയിംസിനെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. മന്ത്രാലയം പറയുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യും. ആശ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട് എന്താണെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ച് പുറത്തുവിടണമെന്നും കെ.വി. തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.