ഹൈക്കോടതി അഭിഭാഷകന്‍ പിജി മനുവിന്റെ ആത്മഹത്യ; നഷ്ടപരിഹാരത്തിനായി പ്രതി ജോണ്‍സണ്‍ നിരന്തരം വേട്ടയാടിയിരുന്നു

കൊച്ചി: ഹൈക്കോടതി അഭിഭാഷകന്‍ പിജി മനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന സംശയത്തില്‍ പോലീസ്. ആത്മഹത്യാ പ്രേരണാ കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലൈംഗിക പീഡന കേസില്‍ പ്രതിയായ പിജി മനു ജാമ്യത്തില്‍ കഴിയവേയാണ് മറ്റൊരു യുവതി ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പിജി മനു മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതും പ്രചരിപ്പിച്ചതും ജോണ്‍സണ്‍ ആണ്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
നഷ്ടപരിഹാരം തന്ന് സംഭവം ഒത്തുതീര്‍പ്പാക്കണമെന്ന ജോണ്‍സന്റെ ആവശ്യം മനു അംഗീകരിക്കാതെ വന്നതോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പോലീസ് കണ്ടെത്തി. പ്രതിയുടെ നിരന്തര വേട്ടയാടലാണ് മനുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം. സുഹൃത്തുക്കള്‍ വഴിയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും സമ്മര്‍ദ്ദം ചെലുത്തിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരും.