ആശാ സമരം 68ാം ദിവസവും തുടരുന്നു; ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം അറുപത്തി എട്ടാം ദിവസത്തിലേക്കും നിരാഹാരസമരം മുപ്പതാം ദിവസത്തിലേക്കും കടക്കുമ്പോഴും തീരുമാനമെടുക്കാതെ സര്‍ക്കാര്‍. ആശമാരുമായി ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. അതിനാല്‍ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം.
Also Read; വനിത സിപിഒ റാങ്ക് ലിസ്റ്റ്: സമരം ചെയ്ത 3 പേരുള്‍പ്പെടെ 45 പേര്‍ക്ക് നിയമന ശുപാര്‍ശ
ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് ആശമാരും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനിടെ സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നിന്നപ്പോള്‍ സ്വന്തം നിലയില്‍ ആശാ പ്രവര്‍ത്തകര്‍ക്ക് ഓണറേറിയം കൂട്ടി നല്‍കാന്‍ തീരുമാനിച്ച തദ്ദേശ സ്ഥാപന ഭാരവാഹികളെ ഈ മാസം 21 ന് സമര വേദിയില്‍ വെച്ച് ആദരിക്കും. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനത്തോട് സര്‍ക്കാര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…