ലീഗ് എന്നും തീവ്രവാദത്തിനും വര്‍ഗീയ വാദത്തിനും എതിരാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

ലീഗ് എന്നും തീവ്രവാദത്തിനും വര്‍ഗീയ വാദത്തിനും എതിരാണ്, ആ നയം എന്നും പിന്തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. യുവാക്കളെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ ലീഗിന് വലിയ റോള്‍ ഉണ്ട്. യൂത്ത് ലീഗ് അടക്കം അത്തരം പ്രവര്‍ത്തങ്ങളില്‍ മുന്നിട്ടിറങ്ങുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
Also Read; പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു
പാര്‍ട്ടിക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ ആയി എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ലമെന്റിന് അകത്തും പുറത്തും പാര്‍ട്ടി നേട്ടമുണ്ടാക്കി. 5 എംപിമാര്‍ ലീഗിന് ഉണ്ട്. ഈ ഉണര്‍വ്വ് തുടര്‍ന്നും കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ ദേശീയ കൗണ്‍സില്‍ പുതിയ അംഗങ്ങളെ തീരുമാനിക്കും. സംസ്ഥാനത്തിന് പുറത്തും പാര്‍ട്ടിക്ക് സ്വാധീനമുണ്ട്. തമിഴ്‌നാട്ടില്‍ ലീഗ് കൂടി ഭാഗമായ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പാര്‍ലമെന്റില്‍ വളരെ മികച്ച രീതിയില്‍ ലീഗ് പ്രവര്‍ത്തിക്കുന്നുവെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉള്ള ഇന്ത്യ മുന്നണിക്ക് ലീഗ് കരുത്ത് പകരുന്നു. ഓരോ വിഷയത്തിലും ഇടപെടല്‍ നടത്തുന്നുണ്ട്. മാറ്റങ്ങളുടെ ചാലകശക്തി ആകാന്‍ ലീഗിനായി. കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് രംഗത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലീഗിന് പ്രത്യേക പ്ലാന്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.