മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റത്തിന്റെ പേരില്‍ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് കൈമാറും. നേരത്തെ കന്റോണ്‍മെന്റ് അസി കമ്മീഷണര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എഎസ്‌ഐ പ്രസന്നനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ ഉത്തരവ് ഇന്നിറങ്ങും.
Also Read; ‘ജി സുധാകരനെതിരെ പാര്‍ട്ടി പരസ്യനിലപാട് എടുക്കണം’; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം
എഎസ്‌ഐ പ്രസന്നന്‍ സ്റ്റേഷനില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്ന് ബിന്ദു പരാതിപ്പെട്ടിരുന്നു. പേരൂര്‍ക്കട എസ്‌ഐ പ്രസാദിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപിക്ക് കൈമാറുന്നതോടെ കേസില്‍ കൂടുതല്‍ നടപടിയുണ്ടായേക്കും. ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കൂടി നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. വീട്ടുടമ ഓമന ഡാനിയേലിന്റെ മാല മോഷണം പോയതിലും വിശദ അന്വേഷണമുണ്ടാകും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…