മഴ കനക്കുന്നു; ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും: മന്ത്രി കെ രാജന്‍
സംസ്ഥാനത്ത് മഴ കനക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നുച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ചേരുമെന്ന് മന്ത്രി കെ രാജന്‍. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലയിലും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഇന്ന് അതിതീവ്ര മഴയുണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലും കനത്ത മഴ പ്രവചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മണ്‍സൂണ്‍ നേരത്തെ എത്തുന്നു എന്ന സൂചന ലഭിക്കുകയാണെന്നും കെ രാജന്‍ വ്യക്തമാക്കി.
Also Read; മകളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് കസ്റ്റഡിയില്‍; ഇടപെട്ട് ബാലാവകാശ കമ്മീഷന്‍
നല്ല തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ജനങ്ങളുടെ ഭാഗത്ത് നിന്ന് കൂടി ജാഗ്രത ഉണ്ടാവണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് കുറച്ച് കൂടി ജാഗ്രതയോടെ എല്ലാ അണക്കെട്ടുകള്‍ക്കും ഡാമുകള്‍ക്കുമൊക്കെ റൂള്‍ കര്‍വ് കുറച്ചുകൂടി കര്‍ശനമായി പാലിക്കണമെന്നും ഒരു കാരണവശാലുള്ള വിട്ടുവീഴ്ചയും കാത്തിരിക്കണ്ടെന്നും, അതത് സമയങ്ങളില്‍ വെള്ളം തുറന്നു വിടാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒരേ സ്ഥലത്ത് കനത്ത മഴയുണ്ടാകുന്ന സാഹചര്യമുണ്ട്. ഇത് വെള്ളക്കെട്ടിനും മണ്ണിടിച്ചലിനും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിലേക്കും ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കുമുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. കാറ്റുണ്ടെങ്കില്‍ സുരക്ഷിതമായ ഇടത്ത് തുടരാന്‍ ശ്രദ്ധിക്കണം മന്ത്രി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇടപെടല്‍ വളരെ ശ്രദ്ധിച്ചുവേണമെന്ന് മന്ത്രി പറഞ്ഞു. ആളുകള്‍ പലവിധ വാര്‍ത്തകളും കാഴ്ചകളും സോഷ്യല്‍ മീഡിയയിലൂടെ കൊടുക്കുകയാണ്. 2018ലെയും 19ലെയുമൊക്കെ പ്രളയസമാനമായ വെള്ളമെടുത്തുകാട്ടി ഓരോ സെന്ററുകളെ പോലും ആ വിധത്തില്‍ പറയുന്നുണ്ട്. അത് കര്‍ശനമായി നിയന്ത്രിക്കാന്‍ അതത് സ്ഥലത്തെ കലക്ടര്‍മാരോടും ഐടി സെല്ലിനോടും ആവശ്യപ്പെട്ടിട്ടുണ്ട് മന്ത്രി വ്യക്തമാക്കി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































