യുപിഐ ഇടപാടുകളില്‍ ആഗസ്റ്റ് ഒന്നുമുതല്‍ നിയന്ത്രണങ്ങള്‍

ന്യൂഡല്‍ഹി: എളുപ്പത്തിലുളള പണമിടപാടുകള്‍ക്കായി കൂടുതല്‍ ആളുകളും യുപിഐ ആണ് ഉപയോഗിക്കുന്നത്. ഇതിനായി വിവിധ ആപ്പുകളുമുണ്ട്. ഇപ്പോഴിതാ ആഗസ്റ്റ് മാസം മുതല്‍ യുപിഐ പണമിടപാടുകളില്‍ ചില മാറ്റങ്ങള്‍ വരുമെന്ന വിവരമാണ് പുറത്തുവരുന്നത്.
യുപിഐയും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍സ് ഒഫ് ഇന്ത്യയുമാണ് ഉപയോക്താക്കള്‍ക്കായി പുതിയ നിയമങ്ങള്‍ പുറത്തിറക്കാന്‍ പോകുന്നത്. യുപിഐ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമായും കാര്യക്ഷമമായും നടപ്പിലാക്കാനാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ നിയമങ്ങള്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് യുപിഐ ഇടപാടുകളില്‍ ചില നിയന്ത്രണങ്ങളും ഉണ്ടാകും.
Also Read; എം.വി ഗോവിന്ദന്റെ ആരോപണത്തില്‍ പ്രതികരിച്ച് ആര്യാടന് ഷൗക്കത്ത്
- ഉപയോക്താക്കള്‍ക്ക് ഒരു ദിവസം 50 തവണ മാത്രമേ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കുകയുളളൂ.
- ചില അവസരങ്ങളില്‍ ഒരു ഉപയോക്താവിന് യുപിഐ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന രണ്ട് ആപ്ലിക്കേഷനുകള്‍ കാണും. ഇവ ഓരോന്നിലും ഒരു ദിവസം 50 പ്രാവശ്യം വീതം അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കും
- സാധാരണയായി ഉപയോക്താക്കള്‍ക്ക് ഏതൊക്കെ ബാങ്ക് അക്കൗണ്ടുകളാണ് ആപ്ലിക്കേഷനുകളില്‍ ബന്ധിപ്പിച്ചിരിക്കുന്നതെന്ന് പരിശോധിക്കാന്‍ കഴിയും. എന്നാല്‍ ഇനിമുതല്‍ ഒരു ദിവസം പരമാവധി 25 തവണ മാത്രമേ ഇത് പരിശോധിക്കാന്‍ കഴിയുകയുളളൂ.
യുപിഐ ഇടപാടുകള്‍ നടത്താന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളായ പേടിഎം, ഫോണ്‍പേ, ഗൂഗിള്‍പേ, ആമസോണ്‍ പേ,ക്രെഡ് പോലുളളവയും ബാങ്കുകളുടെ യുപിഐ ആപ്ലിക്കേഷനുകളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ എന്‍പിസിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ പിഴ, ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനുളള നിയന്ത്രണങ്ങള്‍, പുതിയ ഉപയോക്താക്കളെ യുപിഐ ഇടപാടുകളില്‍ ഉള്‍പ്പെടുത്തുന്നതിനുളള നിയന്ത്രണങ്ങള്‍ എന്നിവ നേരിടേണ്ടി വന്നേക്കാം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…