നിലമ്പൂരില്‍ ആവേശപ്പോരാട്ടം; ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ആര്യാടന്‍ ഷൗക്കത്ത് പത്രിക സമര്‍പ്പിക്കുക. തൃശ്ശൂരിലെ കെ കരുണാകരന്‍ സ്മാരകത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ഷൗക്കത്ത് നിലമ്പൂരിലേക്ക് തിരിച്ചത്. ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
കൂടാതെ അന്‍വറിന്റെ കാര്യം പറയേണ്ടത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാണെന്ന് ആര്യാടന്‍ ഷൗക്കത്ത് ആവര്‍ത്തിച്ചു. തന്റെ പിതാവിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായതെന്നും ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അതേസമയം, ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സ്വരാജിന് വലിയ സ്വീകരണമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്കുശേഷം മണ്ഡലത്തില്‍ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. അതേസമയം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുകയാണ്.