#news #Top Four

കനത്ത മഴ തുടരുന്നു; സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടണമെന്ന് ആവശ്യവുമായി സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ഒരാഴ്ചത്തേക്ക് സ്‌കൂള്‍ തുറക്കല്‍ നീട്ടി വെക്കണമെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യം. പലയിടങ്ങളിലും വിദ്യാലയങ്ങളിലേക്കുള്ള വഴികളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടങ്ങള്‍ക്ക് വഴി വെച്ചേക്കാം. ഇത് കൂടാതെ മഴ കാരണം പല സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യങ്ങള്‍ എല്ലാം കണക്കിലെടുത്ത് സ്‌കൂള്‍ തുറക്കല്‍ നീട്ടി വെക്കണമെന്നാണ് സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യം.

Also Read; ‘സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല; കയ്യില്‍ പണമില്ലാത്തതിനാല്‍ നിലമ്പൂരില്‍ മത്സരിക്കുന്നില്ല’; പിവി അന്‍വര്‍

Leave a comment

Your email address will not be published. Required fields are marked *