January 24, 2026
#kerala #Top Four

ആർഎസ്എസ് പ്രാര്‍ത്ഥനാ ​ഗാനം ആലപിച്ചതിന് മാപ്പ്; ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല: ഡി കെ ശിവകുമാർ

ബെംഗളൂരു: കർണാടക നിയമസഭയിൽ നമസ്തേ സദാ വത്സലേ മാതൃഭൂമേ എന്ന ആർഎസ്എസ് ​പ്രാർത്ഥനാ ​ഗാനം ആലപിച്ചത് കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്ന സാഹചര്യത്തിൽ, മാപ്പ് പറയാൻ തയ്യാറെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ആരുടെയും വീകാരങ്ങളെ വ്രണപ്പെടുത്താൻ ആ​ഗ്രഹിച്ചിട്ടില്ലെന്നും താനൊരു അടിയുറച്ച കോണ്ഡ​ഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: പൂരം കലക്കല്‍ വിവാദം; അജിത് കുമാറിനെതിരെ കടുത്ത നടപടിയില്ല, താക്കീത് നല്‍കുമെന്ന് ഡിജിപി

കോൺഗ്രസുകാർക്കും ഇന്ത്യ സഖ്യത്തിലെ നിരവധി രാഷ്ട്രീയ പാർട്ടി സുഹൃത്തുക്കൾക്കും തന്റെ നടപടി കാരണം വേദനിച്ചെന്ന് അറിയുന്നു. മാപ്പ് പറയാനും താൻ തയ്യാറാണെന്ന് ശിവകുമാർ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗാന്ധി കുടുംബത്തോടുള്ള തന്റെ വിശ്വസ്തതയും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നിയമസഭയിൽ ഒരു ‘പാസിംഗ് റഫറൻസ്’ മാത്രമാണ് താൻ നടത്തിയതെന്നും ഡി കെ ശിവകുമാർ വിശദീകരിച്ചു.

കോൺഗ്രസ് പാർട്ടിയോടും ഗാന്ധി കുടുംബത്തോടുമുള്ള തന്റെ വിശ്വസ്തതയെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് ശിവകുമാർ അവകാശപ്പെട്ടു. താൻ ജനിച്ചത് കോൺഗ്രസുകാരനായിട്ടാണ്. താൻ ഒരു കോൺഗ്രസുകാരനായിത്തന്നെ മരിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി. ഓഗസ്റ്റ് 21 ന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കും തിരക്കും സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് ശിവകുമാർ ആർഎസ്എസ് പ്രാർത്ഥനാ ഗാനമായ ‘നമസ്തേ സദാ വത്സലേ’യിലെ രണ്ട് വരികൾ ചൊല്ലിയത് ബിജെപി അംഗങ്ങൾ അദ്ദേഹത്തിന്റെ പ്രവൃത്തിയെ പ്രശംസിച്ചെങ്കിലും കോൺഗ്രസിനുള്ളിൽ തന്നെ നിരവധി വിമർശനങ്ങൾ ഉയരാനിടയാക്കി.

Leave a comment

Your email address will not be published. Required fields are marked *