തൃശൂരിലെ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം; പ്രതി അറസ്റ്റില്‍
തൃശൂര്‍: തൃശൂര്‍ കുരിയച്ചിറയില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പരാമംഗലം സ്വദേശി ജിന്റോ ( 28 ) ആണ് അറസ്റ്റിലായത്. തൃശൂരിലെ അക്കരയെന്ന ജ്വല്ലറിയിലാണ് കവര്‍ച്ചാ ശ്രമം നടത്തിയത്. പ്രതി കവര്‍ച്ച നടത്തുന്നതിനിടെ ജ്വല്ലറ്റിയില്‍ അലാം മുഴങ്ങി. തുടര്‍ന്ന് ഉടനെ പൊലീസ് എത്തിയതും പ്രതി കുടുങ്ങി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പൂങ്കുന്നത്ത് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയതും ജിന്റോയാണെന്നും പൊലീസ് പറഞ്ഞു. കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം കരാര്‍ ജീവനക്കാരനാണ് ഇയാള്‍. തനിക്ക് കടബാധ്യതയുണ്ടെന്നും അത് വീട്ടാനാണ് മോഷണം നടത്തിയതെന്നും ജിന്റോ പൊലീസിനോട് പറഞ്ഞു.





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































