January 24, 2026
#Others

ജെ.ഇ.ഇ. മെയിന്‍ പരീക്ഷ തീയതിയകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഐ.ഐ.ടി., എന്‍.ഐ.ടി., ഐ.ഐ.ഐ.ടി. തുടങ്ങിയവയിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ. മെയിന്‍ (JEE Main) 2026 പരീക്ഷാ തീയതികള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമാക്കാന്‍ ഇത്തവണ ഇന്ത്യയിലും വിദേശത്തുമായി പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും എന്‍.ടി.എ ആറിയിച്ചിട്ടുണ്ട്. പരീക്ഷ രണ്ട് സെഷനുകളിലായാണ് നടത്തുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

സെഷന്‍ പരീക്ഷാ തീയതി രജിസ്‌ട്രേഷന്‍ വിവരങ്ങള്‍:
സെഷന്‍ 1 – 2026 ജനുവരി 21 മുതല്‍ 30 വരെ 2025 ഒക്ടോബറില്‍
സെഷന്‍ 2 – 2026 ഏപ്രില്‍ 1 മുതല്‍ 10 വരെ 2026 ജനുവരി അവസാനം
അപേക്ഷാ വെബ്‌സൈറ്റ്: jeemain.nta.nic.in.

അഡ്മിറ്റ് കാര്‍ഡ് ഓരോ സെഷന്‍ പരീക്ഷ തുടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പ് ലഭിക്കും. ആധാര്‍ വെരിഫിക്കേഷന്‍ ഉണ്ടായിരിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കുന്നതിനായി ആധാര്‍ ബന്ധിത വിവര സ്ഥിരീകരണം (Aadhaar-linked verification) ഉപയോഗിക്കും. 2024-ല്‍ ക്ലാസ് 12 പാസായവര്‍ക്കോ 2026-ല്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പ്രധാന വിഷയങ്ങളായി പരീക്ഷയെഴുതുന്നവര്‍ക്കോ ജെ.ഇ.ഇ. മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം.
വിശദമായ വിവരങ്ങള്‍ക്ക് jeemain.nta.nic.in സന്ദര്‍ശിക്കുക.

 

 

Leave a comment

Your email address will not be published. Required fields are marked *