മാങ്കൂട്ടത്തിലിനെതിരായ പരാതി; ഹൈക്കമാന്‍ഡിലും സമ്മര്‍ദം, കേരളം ഉടന്‍ നടപടികള്‍ എടുക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതികളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സമ്മര്‍ദത്തില്‍. പരാതികള്‍ ഹൈക്കമാന്‍ഡില്‍ എത്തിയതോടെ വിഷയം ദേശീയതലത്തില്‍ ബിജെപി ആയുധമാക്കുമോ എന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ആശങ്ക. വിഷയത്തില്‍ കേരളം തുടര്‍നടപടികള്‍ എത്രയുംവേഗം എടുക്കണം എന്നാണ് നിര്‍ദേശം. ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിനെ വലിച്ചിഴച്ചതില്‍ അതൃപ്തി ശക്തമാണ്. കേരളത്തില്‍ എത്തുന്ന കെ സി വേണുഗോപാല്‍ നേതാക്കളുമായി സംസാരിക്കുമെന്നാണ് വിവരം.
രാഹുലിനെതിരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ സമയമായി: കെ മുരളീധരന്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി നേതാവിനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും പരാതി നല്കിയ പെണ്‍കുട്ടിയ്ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. കെപിസിസി പ്രസിഡന്റ് കൈമാറിയ പരാതിയിലെ ഇമെയില്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് പൊലീസിന്റെ ശ്രമം. പരാതി ഉടന്‍ ഡിജിപി എഡിജിപിക്ക് കൈമാറും.പെണ്‍കുട്ടി മൊഴി നല്കാന് തയ്യാറായാല്‍ പ്രത്യേക കേസെടുക്കുമെന്നും പൊവീസ് പറഞ്ഞു.




Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































