January 23, 2026
#kerala #Top Four

ശബരിമല സ്വര്‍ണക്കൊള്ള; പഴയ വാതിലുകള്‍ പരിശോധിക്കാന്‍ എസ്‌ഐടി

ശബരിമല: സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി എസ്ഐടി ശബരിമലയിലെത്തി. എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്ത് അന്വേഷണത്തിനായി എത്തിയത്. സുരക്ഷാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് വാതിലുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച
അനുമതി നല്‍കിയിരുന്നു. കട്ടിളപ്പാളിയിലും പ്രഭാമണ്ഡലത്തിലും പാളികളിലും പൊതിഞ്ഞിരിക്കുന്ന സ്വര്‍ണത്തിന്റെ അളവ് കണ്ടെത്താനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു

സ്പോണ്‍സറായിവന്ന ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ വാതിലുകള്‍ മാറ്റിയിരുന്നു. പഴയവാതിലുകള്‍ സുരക്ഷാമുറിയില്‍ സൂക്ഷിച്ചിരിക്കുന്നു എന്നാണ് ദേവസ്വംബോര്‍ഡ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. വാതിലുകളുടെ കാര്യത്തില്‍ ഇപ്പോഴും സംശയമാണ്, ഇതില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനായാമ് പരിശോധനയ്ക്കായി വീണ്ടും അന്വേഷണ സംഘം എത്തിയത്.

 

Leave a comment

Your email address will not be published. Required fields are marked *