വിജയ്യുടെ ജനനായകന് ചിത്രത്തിന്റെ റീലീസ് വൈകും
ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ് നായകനായ ജനനായകന് നിയമകുരുക്കില്‍. എത്രയും പെട്ടെന്ന് ജനനായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് കോടതി റദ്ദാക്കി. ചിത്രത്തിന്റെ റിലീസ് ഇനിയും വൈകും. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുള്‍ മുരുകന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇന്ന് ഈ കേസില്‍ വിധി പറഞ്ഞിരിക്കുന്നത്.
നിയമസഭാ സമ്മേളനത്തിന് തുടക്കം; കവാടത്തില്‍ സത്യാഗ്രഹവുമായി കോണ്‍ഗ്രസ്
ഈ കേസില്‍ വീണ്ടും വാദം കേള്‍ക്കാനാണ് ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന് എതിര്‍സത്യവാങ്മൂലം നല്‍കാനുള്ള സമയം നല്‍കണം എന്ന നിര്‍ദേശവും കോടതി നല്കി. ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഇനിയും വൈകുമെന്നതിനാല്‍ ചിത്രത്തിന്റെ റിലീസ് വൈകും.





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































