January 28, 2026
#india #Others #Top Four

ബാരാമതിയില്‍ വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അന്തരിച്ചു

മുംബൈ: ബരാമതിയില്‍ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ (66) അന്തരിച്ചു. വിമാനം ബാരാമതി വിമാനത്താവളത്തിലെ ലാന്‍ഡിങ്ങിനിടെയാണ് തകര്‍ന്നു വീണത്. വിമാനം പൂര്‍ണമായി കത്തിനശിച്ചു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 8.45ഓടെയാണ് അപകടമുണ്ടായത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തില്‍ യാത്ര ചെയ്തത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനം അപകടത്തില്‍ പെട്ട ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആരുടേയും ജീവന്‍ രക്ഷിക്കാനായില്ല. 6 സര്‍ക്കാരുകളില്‍ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാര്‍. ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രിയായ നേതാവ് കൂടിയായിരുന്നു. അജിത് പവാര്‍. ഒരു തെരഞ്ഞെടുപ്പില്‍ പോലും തോല്‍ക്കാത്ത നേതാവായിരുന്ന പവാര്‍ 8 തവണ നിയമസഭയിലേക്കും ഒരിക്കല്‍ ലോക്‌സഭയിലേക്കും ജയിച്ചു കയറി.

 

 

 

Leave a comment

Your email address will not be published. Required fields are marked *