ശബരിമല സ്വര്‍ണക്കൊള്ള; ജയറാമിനെ ചോദ്യം ചെയ്ത് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന് ജയറാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ വെച്ചാണ് ചോദ്യം ചെയ്തത്. നിരവധി തവണ പൂജകള്‍ക്കായി പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നല്കി. കടുത്ത അയ്യപ്പ ഭക്തനായത് കൊണ്ട് ശബരിമലയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധം തുടങ്ങുന്നതെന്ന് ജയറാം മൊഴി നല്കി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പരിചയമുണ്ടെങ്കിലും പോറ്റിയുടെ സാമ്പത്തിക ഇടപാടോ, തട്ടിപ്പോ സംബന്ധിച്ച് അറിയില്ലെന്ന് ജയറാം പറഞ്ഞു. ശബരിമലയിലെ പാളികള്‍ ജയറാമിന്റെ വീട്ടില്‍ വെച്ച് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഈ ചിത്രങ്ങളില്‍ ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ജയറാം നില്ക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഈ പൂജാ വിശ്വാസത്തിന് അപ്പുറം ഉണ്ണികൃഷ്ണന് പോറ്റിയുമായി മറ്റൊരു ബന്ധവുമില്ലെന്ന് ജയറാം എസ്ഐടിയോട് പറഞ്ഞു.





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































