വിലപിടിപ്പുള്ള വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടുന്നാല്‍ നികുതി ഈടാക്കും
റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ സൗദിയിലേക്ക് കൊണ്ടുവരുന്നവരില്‍ നിന്ന് നികുതി ഈടാക്കാന്‍ തീരുമാനം. 3,000 റിയാലിന് (ഏകദേശം 66,000 രൂപ) മുകളില്‍ വിലവരുന്ന വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുക.
സൗദി പൗരന്‍മാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുവരുന്നത് വര്‍ധിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തര വിപണിയെ ഇത് ദോഷകരമായി ബാധിക്കുമെന്നതിനിലാണ് നികുതി ചുമത്താന്‍ തീരുമാനിച്ചത്.
3,000 റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്ക് നികുതി ചുമത്തുമെന്ന് സൗദി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. വിദേശത്തുനിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുവരുന്നവര്‍ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റോഡ് ചെക്പോയിന്റുകള്‍ എന്നീ പ്രവേശന കവാടങ്ങളില്‍ സാധനങ്ങളും അവയുടെ വിലയും ഉള്‍പ്പെടുത്തി ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കണം.