എക്‌സ് ഉപയോഗിക്കാന്‍ ഇനി പണം നല്‍കേണ്ടിവരും
ട്വിറ്ററിന്റെ പേര് എക്സ് എന്നാക്കി മാറ്റിയതിന് പിന്നാലെ സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. ഇനി എക്സ്.കോം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരുമെന്നാണ് സൂചന. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതോടെ ഇനി എക്സ് പ്ലാറ്റ്ഫോം ഉപയോഗിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഒരു നിശ്ചിത തുക പ്രതിമാസ വരിസംഖ്യ നല്‍കേണ്ടതായിവരും. എന്നാല്‍ എത്ര രൂപയാണ് നല്‍കേണ്ടി വരുക എന്ന കാര്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
55 കോടി പ്രതിമാസ സജീവ ഉപഭോക്താക്കള്‍ എക്‌സിനുണ്ട്. ദിവസേന 10 കോടി മുതല്‍ 20 കോടി പോസ്റ്റുകളും പങ്കുവെക്കപ്പെടുന്നുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെയാണ് എക്‌സുമായി ബന്ധപ്പെട്ട കണക്കുകള്‍ വെളിപ്പെടുത്തിയത്. നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെയാണ് എക്സ് പ്ലാറ്റ്ഫോമിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അതിനായി സൗജന്യ സേവനം അവസാനിപ്പിക്കേണ്ടതുണ്ടെന്നും മസ്‌ക് പറഞ്ഞത്.