January 15, 2025
#Top News

ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം

ഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍, പഞ്ചാബ്, ഹരിയാന എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നേപ്പാളിലായിരുന്നു ഭൂകമ്പത്തിന്റെ ഉത്ഭവമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സെന്റര്‍ പറയുന്നതനുസരിച്ച് ഉച്ചയ്ക്ക് 2.25 നും 2.51 നും ആണ് ഭൂചലനമുണ്ടായത്. ഉത്തരാഖണ്ഡിലേയും യുപിയിലേയും ചിലഭാഗങ്ങളിലും ഭൂചലനമുണ്ടായി.

ഈ വര്‍ഷത്തിന്റെ ആദ്യത്തില്‍ തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങള്‍ പ്രവചിച്ച ഡച്ച് ഗവേഷകനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ്, പാകിസ്ഥാന് സമീപം ഉത്ഭവിച്ചേക്കാവുന്ന ഭൂകമ്പത്തിന്റെ സാധ്യതയെക്കുറിച്ച് X- ല്‍ തിങ്കളാഴ്ച പോസ്റ്റ് ചെയ്തിരുന്നു.

Also Read; ശങ്കര്‍ റാവു ചവാന്‍ ആശുപത്രിയില്‍ വീണ്ടും 7 മരണം; രണ്ട് ദിവസത്തിനിടെ മരിച്ചത് 31പേര്‍

Leave a comment

Your email address will not be published. Required fields are marked *