November 21, 2024
#Top Four

സിക്കിമില്‍ മിന്നല്‍ പ്രളയം; 23 സൈനികരെ കാണാതായി

ഗാങ്‌ടോക്ക്: സിക്കിമില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയവും. ഇരുപത്തി മൂന്ന് സൈനിക ഉദ്യോഗസ്ഥരെ പ്രളയത്തില്‍ കാണാതായി. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ മേഘ വിസ്ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ടീസ്ത നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകര്‍ന്നു. ലാച്ചന്‍ താഴ്വര വെള്ളത്തിനടിയിലായി. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയെന്നാണ് റിപ്പോര്‍ട്ട്. കാണാതായ സൈനിക ഉദ്യോഗസ്ഥര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം പ്രളയത്തിന്റെ മുന്‍കരുതല്‍ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. സിക്കിം സര്‍ക്കാര്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്ത നദീതീരത്ത് താമസിക്കുന്നവര്‍ പ്രദേശത്തുനിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Also Read;യുഎഇയിലും ഒമാനിലും ഉയര്‍ന്ന ശമ്പളത്തില്‍ ജോലി, ഇപ്പോള്‍ അപേക്ഷിക്കാം

Leave a comment

Your email address will not be published. Required fields are marked *